അച്ഛനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

വാടാനാപ്പള്ളി സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യമാണ് ഇവിടെയും പിതൃഹത്യയിലേക്ക് നയിച്ചത്. വയോധികനായ രാമു (71) വാണ് മകൻ്റെ ക്രൂരതയ്ക്കിരയായത്.

ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി രാഗേഷ് (35) ആണ് വാടാനപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി രാഗേഷ് മദ്യലഹരിയിൽ വീട്ടിലെത്തുകയും രാമുവുമായി വഴക്കുണ്ടാവുകയും പിടിച്ച് തള്ളിയപ്പോൾ ചുമരിൽ തലയിടിച്ച് വീഴുകയുമായിരുന്നു. തലയുടെ പിറകിൽ ഗുരുതര പരിക്ക് പറ്റിയാണ് രാമു മരിച്ചത്.

സംഭവ സമയം പ്രതിയായ രാഗേഷും രാമുവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാമുവിൻ്റെ ഭാര്യ ശകുന്തള ബന്ധുവിൻ്റെ വീട്ടിലായിരുന്നു. സംഭവ ശേഷം രാഗേഷ് തന്നെയാണ് ശകുന്തളയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. 

ശകുന്തള ചാവക്കാട് നിന്ന് ഓട്ടോയിൽ മണപ്പാടുള്ള വീട്ടിലെത്തി രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

രാഗേഷ് വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിൽ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വാടാനപ്പള്ളി എസ്‌.എച്ച്.ഒ എൻ.ബി ഷൈജു, എസ്.മുഹമ്മദ് റാഫി, ജി.എസ്‌.സി.പി.ഒ സുരേഖ്, സി.പി.ഒ അമൽ, റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം