കേരളത്തിൽ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുന്നു

കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി  യാഥാർത്ഥ്യമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ 'കിരീടം' പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിലെത്തി. 

രാജ്യത്ത് തന്നെ ഇത്തരമൊരു സിനിമാ ടൂറിസം പദ്ധതി മറ്റൊരു സംസ്ഥാനവും വിഭാവനം ചെയ്തിട്ടില്ല. സിനിമ ടൂറിസം പദ്ധതി ആദ്യമായി ആരംഭിക്കുന്നത് കേരളത്തിലാണ് എന്ന പ്രത്യേകതയുണ്ട്. 

പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മലയാളിയുടെ മനസ്സിൽ നിന്ന് മായാത്ത, 'കിരീടം' സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലവും പ്രദേശവുമാണ് ആദ്യ ടൂറിസം കേന്ദ്രമാവുന്നത്. 

കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് വലിയ മാറ്റങ്ങൾ തന്നെ സംഭവിച്ചിട്ടുണ്ട്. ഇതിനകം തന്നെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വെള്ളായണി കായലിൻ്റെ ഭാഗമായ കിരീടം പാലവും പ്രദേശവും മാറിയിരിക്കുകയാണ്. 

കിരീടം പാലം സിനിമാ ടൂറിസം പദ്ധതി ഉടൻ തന്നെ നാടിന് സമർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് ചില പ്രധാന സിനിമ ലൊക്കേഷനുകളും സിനിമ ടൂറിസത്തിൻ്റെ ഭാഗമായി ആരംഭിക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം