ഉബൈദ് സ്മരണയില്‍ യൂത്ത്‌ ലീഗ് യുവ സംഗമം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത്‌ ലീഗ് ജില്ലാ കമ്മിറ്റി യുവസംഗമം സംഘടിപ്പിച്ചു. ജില്ലാ യൂത്ത്‌ ലീഗ് മുൻ പ്രസിഡന്റ് ഉബൈദ് ചങ്ങലീരിയുടെ 15-ാം ചരമ വാർഷികത്തിൻ്റെ ഭാഗമായി തൃത്താലയിൽ നടന്ന സംഗമം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. 

ജില്ലാ യൂത്ത്‌ ലീഗ് കമ്മിറ്റി നല്‍കി വരുന്ന ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡിനര്‍ഹയായ ഹരിത സംസ്ഥാന വൈസ്‌ ചെയര്‍ പേഴ്‌സണ്‍ നീരജക്ക്  പുരസ്‌കാരവും ക്യാഷ് അവാര്‍ഡും മരക്കാര്‍ മാരായമംഗലം സമ്മാനിച്ചു. 

യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് പി.എം മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എസ് നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, ജില്ലാ ട്രഷറര്‍ പി.ഇ.എ സലാം മാസ്റ്റര്‍, യൂത്ത്‌ ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ദേശീയ യൂത്ത്‌ലീഗ് സെക്രട്ടറി അഡ്വ.നജ്മ തബ്ഷിറ, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ പി.ടി മുഹമ്മദ് മാസ്റ്റര്‍, കെ.ടി.എ ജബ്ബാര്‍, മണ്ഡലം  പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍, ടി.അസീസ്, അബ്ദുറഹ്മാന്‍ ചളവറ,  ഷെരീഫ് സാഗര്‍, റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാടം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം