ചാലിശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതി തിരുമിറ്റക്കോട് ഇറുമ്പകശ്ശേരി സ്വദേശി പള്ളത്ത് വീട്ടിൽ ജുബൈറും കൂട്ടാളി രാജേഷും പിടിയിൽ.
മൂന്ന് മാസമായി പോലീസിൻ്റെ കണ്ണ് വെട്ടിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും ജുബൈർ ഒളിവിലായിരുന്നു. കൂട്ടുപ്രതിയായ ആറങ്ങോട്ടുകര സ്വദേശി രാജേഷും കൂടെയുണ്ടായിരുന്നു.
ഒരു മാസം മുൻപ് ഗുണ്ടൽപ്പേട്ടിൽ പോലീസ് വിരിച്ച വലയിൽ വീണ ജുബൈർ പോലീസിനെ കബളിപ്പിച്ച് വണ്ടി ഉപേക്ഷിച്ച് ബാംഗ്ലൂർക്ക് കടന്നു കളഞ്ഞിരുന്നു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ ഒന്നൊന്നായി തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിൻതുടർന്ന് വരികയായിരുന്നു.
ഇന്ന് ജുബൈറും രാജേഷും തിരികെ നാട്ടിലെത്തുന്നു എന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയും നെല്ലായ പേങ്ങാട്ടിരി എന്ന സ്ഥലത്ത് വച്ച് പിടികൂടുകയുമായിരുന്നു. പ്രതികളെ പോലീസ് പിടികൂടുന്നതിനിടയിൽ ജുബൈർ ഓടി രക്ഷപ്പെടാൻ വേണ്ടി മതിൽ ചാടുന്നതിനിടയിൽ വീണ് കാലിന് പരിക്കേറ്റു. ജുബൈറിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലിശ്ശേരി സ്റ്റേഷനിൽ അഞ്ച് കേസുകളിൽ പ്രതിയാണ് ജുബൈർ. കാപ്പ പ്രതിയുമാണ്. ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ വധശ്രമ കേസിലും ജുബൈർ പ്രതിയാണ്. സഹോദരൻ ജുനൈദും കാപ്പ പ്രതിയാണ്.
പാലക്കാട് ജില്ലാ പോലീസ് മോധാവി അജിത് കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം ഷെർണ്ണൂർ Dysp മനോജ്കുമാറിൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, SI ശ്രീലാൽ, സ്വാകാഡ് അംഗങ്ങളായ ASI അബ്ദുൾറഷീദ്, SCPO സജിത്ത്, റിയാസ്, നൗഷാദ്ഖാൻ, ഷൻഫീർ, രാജേഷ്, മിജേഷ്, രഞ്ജിത്ത് എന്നിവരങ്ങിയ ടീംആണ് പ്രതികളെ പിടികൂടിയത്.
