പട്ടാമ്പിയിലെ ശ്മശാനം വീണ്ടും പുകയുന്നു

പട്ടാമ്പിയിലെ പൊതു ശ്മശാനത്തിൻ്റെ നിർമ്മാണത്തിനായി 2020ൽ വി.കെ ശ്രീകണ്ഠൻ എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ  ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്‌ടർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും പട്ടാമ്പി  നഗരസഭാ ഭരണ സമിതി ഫണ്ട് വിനിയോഗിച്ചില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് ഉപരോധ സമരം നടത്തി. കൗൺസിലർമാരും, നേതാക്കളും നഗരസഭാ സെക്രട്ടറിയെ ചേമ്പറിൽ ഉപരോധിച്ചു.

ശ്മശാന നിർമ്മാണം സംബന്ധിച്ച് കഴിഞ്ഞ ദിവസം നഗരസഭ ചെയർ പേഴ്സൺ നടത്തിയ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. 

ശ്മശാനത്തിനായി എം.പി അനുവദിച്ച 50 ലക്ഷം രൂപ നാളിതുവരെ വിനിയോഗിക്കാത്തതു മൂലം പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വന്നിരിക്കുകയാണ്. 

എം.പി ഫണ്ട് അനുവദിച്ചിട്ടും അതിനുള്ള നടപടി ക്രമങ്ങൾക്ക് മുതിരാതെ പദ്ധതിക്ക് എം.എൽ.എ ഫണ്ട് ആവശ്യപ്പെടുന്നത് ശ്മശാന നിർമ്മാണം  രാഷ്ട്രീയവൽക്കരിക്കാനുള്ള തരം താഴ്ന്ന നടപടിയാണെന്നും യു.ഡി.എഫ് ആരോപിച്ചു.

ഉപരോധ സമരത്തിന് നേതാക്കളായ സി.സംഗീത, കെ.ആർ നാരായണസ്വാമി, ഇ.ടി ഉമ്മർ, കെ.ടി റുഖിയ, എം.കെ മുഷ്താഖ്, ഉമ്മർ കിഴായൂർ, ജിതേഷ് മോഴിക്കുന്നം, കെ.വി.എ. ജബ്ബാർ, ജയശങ്കർ കൊട്ടാരത്തിൽ, എ.കെ അക്ബർ, സി.കൃഷ്ണദാസ്, വാഹിദ് കൽപ്പക, ടി.പി റഷീദ്, കെ.മൻസൂർ, മൻസൂർ പാലത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം