രഥയാത്രയുടെ തൃത്താല മേഖലാ പര്യടനം ഞാങ്ങാട്ടിരി മുക്കാരത്തിക്കാവിൽ നിന്ന് ആരംഭിച്ചു. കറുകപുത്തൂർ നരസിംഹമൂർത്തീ ക്ഷേത്രം, പെരിങ്ങോട് ശ്രീരാമസ്വാമി ക്ഷേത്രം, കുമരനെല്ലൂർ ഹരിമംഗലം വിഷ്ണുക്ഷേത്രം, ആലൂർ ചാമുണ്ഡിക്കാവ്, ആനക്കര പന്നിയൂർ ക്ഷേത്രം, ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പരുതൂർ കൊടിക്കുന്ന് ക്ഷേത്രത്തിൽ സമാപിച്ചു.
കേരളത്തിലെ സന്യാസി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള മാർഗ്ഗദർശക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 മുതൽ 21 വരെ സംസ്ഥാന തലത്തിൽ നടക്കുന്ന ധർമ്മസന്ദേശ യാത്രയുടെ മുന്നോടിയായാണ് രഥയാത്ര പര്യടനം നടത്തിയത്.
സ്വീകരണ ചടങ്ങിൽ ബ്രഹ്മചാരി വിനയഗോപാൽ, ബ്രഹ്മചാരി ശ്രീമാനുണ്ണി, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി രവീന്ദ്രൻ, ധർമ്മസന്ദേശ യാത്രാ സ്വാഗതസംഘം തൃത്താല മേഖലാ ജനറൽ സെക്രട്ടറി വേണുഗോപാൽ ചൂണ്ടയിൽ, ടി.എം നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
