പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അനൂപിനെ ഹേമാംബിക പൊലീസ് അറസ്റ്റ് ചെയ്‌തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.
സെപ്തംബർ പത്തിനാണ് മാട്ടുമന്ത ചോളോട് സ്വദേശി മീരയെ ഭർത്താവിന്റെ പൂച്ചിറയിലുള്ള വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. മീരയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.
മീരയും അനൂപും തമ്മിൽ അസ്വാരസ്യങ്ങൾ പതിവാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞ് മീരയുടെ അമ്മ സുശീല ഹേമാംബിക പൊലീസിൽ പരാതി നൽകിയിരുന്നു.
മകളെയും തന്നെയും അനൂപ് അവഗണിക്കുന്നുവെന്നും സ്നേഹം കുറഞ്ഞുവെന്നും മീരയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ അനൂപിനെ റിമാൻഡ് ചെയ്‌തു.
Tags
പ്രാദേശികം
