തൃത്താല ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ലിങ്ക് റോഡുകളുടെ ഉദ്ഘാടനം നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ജയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
തൃത്താല ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കൃഷ്ണകുമാർ, വാർഡ് മെമ്പർ ഫർഹാന ഹക്കിം എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം
