വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരണപ്പെട്ടു.

എറണാകുളം കോതമംഗലം 'വീക്ഷണം' പത്രത്തിന്റെ  ലേഖകനും, കേരള പത്രപ്രവർത്തക അസോസിയേഷൻ കോതമംഗലം മേഖലാ പ്രസിഡണ്ടുമായ സി.ജെ എൽദോസ് (69) അന്തരിച്ചു.  

വാഹനാപകടത്തെ തുടർന്ന് രണ്ടു ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഭൗതിക ശരീരം ഇന്ന് (ബുധൻ) വൈകിട്ട് 4 മണിക്ക് ഊഞ്ഞാപ്പാറയിലുള്ള ഭവനത്തിൽ എത്തിക്കും.

സംസ്കാര ശുശ്രുഷകൾ നാളെ (വ്യാഴം) രാവിലെ 10 മണിക്ക് തുടങ്ങും. കുട്ടമ്പുഴ സെന്റ് മേരീസ്‌ ചാപ്പലിൽ പൊതുദർശനത്തിനു ശേഷം  കുറ്റിയാംചാൽ സീനായ്ക്കുന്ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഖബറടക്കും.

എൽദോസിൻ്റെ വേർപാടിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം