പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റി ലേണർ സപ്പോർട്ട് സെൻ്ററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ നിർവ്വഹിച്ചു.
കൊളെജ് സെക്രട്ടറി ഹംസ കെ.സൈദ് അധ്യക്ഷത വഹിച്ചു. ഓപ്പൺ യൂനിവേഴ്സിറ്റി പട്ടാമ്പി റീജണൽ സെൻ്റർ ഡയറക്ടർ ഡോ. ജോജോമോൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
കോളെജ് വൈസ് ചെയർമാൻ എഞ്ചിനീയർ അബ്ദുല്ല, പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, എം.ഇ.എസ് ഇൻ്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ.കെ.പി. മുഹമ്മദ് കുട്ടി, സെക്രട്ടറി എ.കെ അബ്ദുൽ ഗഫൂർ, എം.ഇ.എസ് കൊപ്പം യൂനിറ്റ് സെക്രട്ടറി കെ.എ. അബ്ദുൽ നാസർ, എം.പി.ടി.എ പ്രസിഡൻ്റ് ആരിഫ, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ, ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ ഫാത്തിമ ഹസനത്ത്, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റർ ടി.ദിലീപ് തുടങ്ങിയവർ സംബന്ധിച്ചു.
