തിരുമിറ്റക്കോട് മുൻ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.ജി നീലകണ്ഠനേയും, കർഷക സംഘം നേതാവായിരുന്ന കരുവീട്ടിൽ കെ.മാധവൻ നായരേയും അനുസ്മരിച്ചു.
തിരുമിറ്റക്കോട് വെള്ളടിക്കുന്ന് വാര്യത്ത് പടിയിൽ നടന്ന അനുസ്മരണം മുൻ എം.എൽ.എ ടി.പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സി.സച്ചിദാനന്ദൻ അദ്ധ്യക്ഷനായി.
DYFI പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എ.എൻ നീരജ് മുഖ്യപ്രഭാഷണം നടത്തി. കെ.ജനാർദ്ദനൻ, പി.നാരായണൻകുട്ടി, എം.അലി, കെ.പി മഹേഷ്, ഇ.ശ്രീരാഗ്, എം.ശ്രീലത എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് ഡാൻസ്, വീരനാട്യം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
Tags
പ്രാദേശികം
