എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കെ.രാധാകൃഷ്ണൻ എം.പി നിർവ്വഹിച്ചു.
മാലിന്യമുക്ത കേരളം എന്ന പ്രതിജ്ഞ എടുത്താൽ മാത്രം പോരാ, ശുചിത്വ കാര്യങ്ങളിൽ ആശാവർക്കർമാരോടും ഹരിത കർമ്മ സേനാംഗങ്ങളോടും ഒപ്പം ഓരോ മനുഷ്യരും പങ്കാളികളാവണമെന്നും എങ്കിൽ മാത്രമേ ആരോഗ്യ കേരളം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ കഴിയൂവെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി നഫീസ, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയരാജ്, തൃശ്ശൂർ ജില്ല മെഡിക്കൽ ഓഫീസർ ഡോ.ടി.പി ശ്രീദേവി, ഡി.പി.എം ഡോ. പി.സജീവ് കുമാർ, ആദരം മോഡൽ ഓഫീസർ ഡോ: ശ്രീജിത്ത് എച്ച് ദാസ്,
തൃശ്ശൂർ ജില്ല പഞ്ചായത്ത് മെമ്പർ പി.സാബിറ, ദേശമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുമൈലത്ത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. മധു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി.സംഗീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി.പുഷ്പജ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുശീല, പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ പി.എസ് ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സമീറ സിറാജ്, എം.പി. സുബിമോൾ, നസീറ സുധീർ, കെ.സി സന്ധ്യ, കെ.എം ഇബ്രാഹിം, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുനിത, പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി യു.രാമൻകുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എന്നിവർ സംസാരിച്ചു.
