ട്രെയിൻ യാത്രയ്ക്കിടെ ഡോക്ടറെ ലൈംഗികമായി ആക്രമിച്ചു മുങ്ങിയ പ്രതി ഒമ്പത് വർഷത്തിനുശേഷം പിടിയിലായി.
കോഴിക്കോട് വടകര പുറമേരി സ്വദേശി സഫീർ (40) ആണ് പിടിയിലായത്. 2016 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം.
കാച്ചികുഡ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ആന്ധ്ര സ്വദേശിനിയായ ഡോക്ടർക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ മാഹി പന്തക്കലിൽ നിന്നാണ് ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ മാത്യു, സി.പി.ഒമാരായ അബ്ദുൽ മജീദ്, നിഷാദ് എന്നിവർ ചേർന്നാണ് സഫീറിനെ അറസ്റ്റ് ചെയ്തത്.
Tags
ക്രൈം Crime
