മണ്ണാർക്കാട് ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

മണ്ണാർക്കാട് കോട്ടോപ്പാടം കച്ചേരിപറമ്പ് നെല്ലിക്കുന്നിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കച്ചേരിപറമ്പ് ജുമാമസ്ജിദിന് സമീപം ഇന്ന് രാവിലെയാണ് നാട്ടുകാർ ആനയുടെ ജഡം കണ്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ആന ചരിഞ്ഞതിൻ്റെ കാരണം കണ്ടെത്താൻ കഴിയൂ എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

കോട്ടോപ്പാടത്ത് വന്യമൃഗ ശല്യമുള്ള ഭാഗങ്ങളിൽ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം