പട്ടാമ്പി നിള- ഐ.പി.ടി റോഡ് നവീകരണ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് കേരള പ്രവാസി സംഘം പട്ടാമ്പി മുനിസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു.
പട്ടാമ്പി തെക്കുമുറി എലഗൻസ് പ്ലാസയിൽ നടന്ന സമ്മേളനത്തിൽ അലി മുണ്ടത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി റിയാസ് കൊടുമുണ്ട ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി എ.ജലീൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.സി ഷാജി, പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗം ഇ.യാഹു, ഏരിയ പ്രസിഡൻ്റ്എം .പി വിജയകുമാർ, പി.പി മുഹമ്മദ്, ബക്കർ മുണ്ടത്ത് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി വിഭജിച്ച് പട്ടാമ്പി, ശങ്കരമംഗലം എന്നിങ്ങനെ രണ്ട് വില്ലേജ് കമ്മിറ്റികൾ രൂപീകരിച്ചു.
Tags
പ്രാദേശികം
