ഒറ്റപ്പാലം വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂളിൽ നടന്ന കലോത്സവം 'മൽഹാർ', രാഗരത്നം മണ്ണൂർ എം.പി രാജകുമാരനുണ്ണി ഉദ്‌ഘാടനം ചെയ്തു.
ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.
പി.ടി.എ പ്രസിഡന്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു. മുൻ അദ്ധ്യാപിക കെ.കെ രത്നകുമാരി, സ്കൂൾ ലീഡർ കെ.ജിഷ്ണ, ടി.എസ് സഞ്ജീവ്, പി.ഹർഷ, സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ എന്നിവർ സംസാരിച്ചു.
Tags
കലോത്സവം
