കർണാടക അപകടം: മരണം ഒമ്പതായി

കർണാടകത്തിലെ ഹാസനിൽ ഗണേശ ചതുർത്ഥി ഘോഷ യാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ അവസാന ദിവസമാണ് ദാരുണ സംഭവം. ഇന്നലെ രാത്രി 8.45 ഓടെ ഹോളേ നരസിപുരയിലെ മൊസാലെ ഹൊസഹള്ളി ദേശീയപാതയിലാണ്  അപകടം. മരിച്ചവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും യുവാക്കളുമാണ്. 20 ലധികം പേർക്ക് ഗുരുതരമായി പരിക്കുണ്ട്. 

ഇവരെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അരകലഗുഡുവിൽ നിന്ന് വരികയായിരുന്ന ട്രക്കിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ഘോഷ യാത്രയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 

അപകടത്തെത്തുടർന്ന് ട്രക്ക് ഡ്രൈവർ ഭുവസ്നേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  ട്രക്ക് ഒരു ലോജിസ്റ്റിക് കമ്പനിയുടേതാണെന്നാണ് വിവരം. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ചു പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം