ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 129-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംഗീതോത്സവം നടത്തും. ശനി പകൽ മൂന്നിന് മഞ്ചേരി സ്വാതി തിരുനാൾ സംഗീത ഗുരുകുലത്തിലെ വിദ്യാർഥികളുടെ സംഗീതാരാധനയോടെ തുടക്കമാകും. തുടർന്ന് കണ്ണൂർ ചെമ്പൈ സംഗീത ഭവനിലെയും തൃശൂർ വലപ്പാട് ത്യാഗ ബ്രഹ്മസഭയിലെയും യുവ സംഗീതജ്ഞരും ആലാപനത്തിൽ പങ്കെടുക്കും.
വൈകിട്ട് 6.15ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ലെക്കിടി കുഞ്ചൻ സ്മാരക സമിതി ചെയർമാൻ കെ.ജയദേവൻ അധ്യക്ഷനാകും. ഡോ.സിദ്ദിഖ് അഹമ്മദ് മുഖ്യാതിഥിയാകും. രാത്രി ഏഴിന് അഭിറാം ഉണ്ണിയും സംഘവും സംഗീതക്കച്ചേരി അവതരിപ്പിക്കും.
14ന് രാവിലെ ഒമ്പതിന് ചെമ്പൈ വിദ്യാപീഠം അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള സംഗീതാരാധന, പകൽ 11.45ന് ഡോ.മാലിനി ഹരിഹരൻ്റെ കച്ചേരി, 12.15ന് ചെമ്പൈ വിദ്യാപീഠത്തിൻ്റെ 39-ാം വാർഷിക സമ്മേളനം മുൻമന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. പി.പി സുമോദ് എം.എൽ.എ അധ്യക്ഷനാകും. ഒന്നിന് എം.പി രാജകുമാരനുണ്ണിയും സംഘവും കച്ചേരി അവതരിപ്പിക്കും.
