പരുതൂർ ഗ്രാമ പഞ്ചായത്ത് വിദ്യാരംഗം കലാസാഹിത്യവേദി എൽ.പി വിഭാഗം സർഗോത്സവം നടത്തി.
കൊടുമുണ്ട വെസ്റ്റ് ജി.എച്ച്.എസിൽ നടന്ന പരിപാടി പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി.എം സക്കരിയ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.ടി ഗീതാതങ്കം, എം.പി.ടി.എ പ്രസിഡൻ്റ് ഫസീല ടീച്ചർ, വിദ്യാരംഗം പട്ടാമ്പി സബ്ജില്ലാ കോ-ഓഡിനേറ്റർ തടം പരമേശ്വരൻ, വിദ്യാരംഗം പാലക്കാട് ജില്ലാ പ്രതിനിധി സബിത ടീച്ചർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ എട്ട് എൽ.പി സ്കൂളുകളിൽ നിന്നായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
കഥാശിൽപശാല എഴുത്തുകാരിയും അധ്യാപികയുമായ ഭാരതി ടീച്ചറും കടങ്കഥാശിൽപശാല ശങ്കരൻ മാഷും ചിത്രരചനാശിൽപശാല ശ്രീനി ചെറുകാടും അഭിനയ ശിൽപശാല ആബിദ് മംഗലവും നയിച്ചു.
Tags
Education
