പട്ടാമ്പി താലൂക്ക് തല വായനോത്സവം സംഘടിപ്പിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വായനോത്സവത്തിന്റെ ഭാഗമായി പട്ടാമ്പി താലൂക്ക് തല വായനോത്സവം നടന്നു.

പട്ടാമ്പി ഗവ.യു.പി സ്കൂളിൽ നടന്ന പരിപാടി  ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്  ഡോ.സി.പി ചിത്രഭാനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു.

സി.ഡബ്ല്യു.സി ചെയർമാൻ എം.വി മോഹനൻ, താലൂക്ക് കൗൺസിൽ സെക്രട്ടറി ടി. സത്യനാഥൻ, താലൂക്ക് കൗൺസിൽ വൈസ് പ്രസിഡണ്ട് പി.സുധ, എക്സിക്യൂട്ടീവ് അംഗം രാജൻ മാടായിൽ, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.അജേഷ്, വി.എം രാജീവ് എന്നിവർ സംസാരിച്ചു. 

ഹൈസ്കൂൾ, മുതിർന്നവരുടെ ഒന്ന്, രണ്ട് വിഭാഗങ്ങൾ എന്നീ തലങ്ങളിലെ വായനോത്സവമാണ് ഇന്ന്  സംഘടിപ്പിച്ചത്.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം