കൊപ്പം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ (സ്നേഹ തീരത്തിലേക്ക്) കൊപ്പം അഭയം സന്ദർശിച്ചു.
അഭയത്തിലെ അന്തേവാസികളുടെ കൂടെ ആടിയും പാടിയും രസിപ്പിച്ചും ഒരു ദിനം അവർ ചിലവഴിച്ചു. ക്യാമ്പിൽ അഭയം ഡയറക്റ്റർ പി.കൃഷ്ണൻ കുട്ടികൾക്ക് ക്ലാസ് നൽകി.
മുപ്പത് അംഗങ്ങൾ അടങ്ങിയ ടീം ആണ് പങ്കെടുത്തത്. കൂടാതെ പി.ടി.എ പ്രസിഡന്റ് ടി.കൃഷ്ണകുമാർ, എൻ.പി ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ ടി.ഷാജി, കോ-ഓഡിനേറ്റർ കെ. ഫാത്തിമ ടീച്ചർ, കെ.ആർ അനഘ ടീച്ചർ എന്നിവരും പങ്കെടുത്തു.
Tags
Education
