മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു.

പാലാ മീനച്ചിലാറ്റിലാണ് ദാരുണസംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളാണ് മുങ്ങി മരിച്ചത്. കാഞ്ഞിരമറ്റം കണ്ടത്തിൻ കരയിൽ ജിസ് സാബു (29), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്. 

പാലാ ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരാണ് ഇരുവരും. പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ ഇന്ന് പകൽ മൂന്നിനാണ് ദാരുണ സംഭവം.

സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറിൽ എത്തിയത്. സംഘത്തിലെ രണ്ട് പേർ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴ്ന്ന യുവാക്കളിലൊരാളെ കൂടെയുണ്ടായിരുന്നവർ  രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പാലാ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം