(പ്രതീകാത്മക ചിത്രം)
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് (18) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
മരണപ്പെട്ടതിൽ ഒരാൾ മന്ത്രവാദിയും, മറ്റൊരാൾ മന്ത്രവാദ കർമ്മത്തിനെത്തിയ യുവാവുമാണ്. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിൻ്റെ വീട്ടിലാണ് മന്ത്രവാദ ക്രിയകൾ നടന്നത്.
ക്രിയകൾക്ക് ശേഷം പുഴയിലേക്ക് ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിൻ്റെ വീട്ടിൽ എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയും ഇവർ വന്നതായി പറയുന്നു.
ഇന്ന് രാവിലെ പത്തരയോടെയാണ് ഇവർ കൊഴിഞ്ഞാമ്പാറയിൽ എത്തിയത്. പോലീസ് മേൽനടപടി സ്വീകരിച്ചു.
Tags
പ്രാദേശികം
