കേരള പ്രവാസിസംഘം കപ്പൂർ പഞ്ചായത്ത്‌ സമ്മേളനം

കപ്പൂർ കാഞ്ഞിരത്താണിയിൽ  നടന്ന സമ്മേളനത്തിൽ കെ.ടി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം മുകുന്ദൻ ഷൊർണുർ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി ഷറഫുദ്ധീൻ കളത്തിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.വി മുഹമ്മദ്‌, ജില്ലാ കമ്മിറ്റി അംഗം ടി.എ. ലക്ഷ്മണൻ, വി. ചന്ദ്രശേഖരൻ, മുഹമ്മദ് ഹസൻ, അഷറഫ് കൊപ്പത്ത് എന്നിവർ സംസാരിച്ചു. 

ഏരിയ സെക്രട്ടറി എം. സുബ്രഹ്മണ്യൻ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി ഷറഫുദ്ധീൻ കളത്തിലും പ്രസിഡന്റ്‌ ആയി കെ.ടി അബ്ദുള്ളക്കുട്ടിയും വർഷ സിദ്ധിഖ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം