ശ്രീജ പള്ളത്തിന് പത്മിനി സ്മാരക അവാർഡ്

പ്രശസ്ത ചിത്രകാരി ടി.കെ പത്മിനിയുടെ പേരിലുള്ള പത്മിനി സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം ചിത്രകലാധ്യാപിക ഒറ്റപ്പാലം എസ്.ആർ.കെ നഗർ സ്വദേശി ശ്രീജ പള്ളത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

നേമം പുഷ്പരാജ്, ആലങ്കോട് ലീലാകൃഷ്ണൻ, സുസ്മേഷ് ചന്ദ്രോത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

25,000 രൂപയും പ്രശസ്തി പത്രവും മൊമന്റോയുമാണ് പുരസ്കാരം. ഒക്ടോബർ ഒമ്പതിന് വൈകിട്ട് നാലിന് പൊന്നാനി ഇടശ്ശേരി സ്മാരക ഹാളിൽ പുരസ്ക‌ാരം വിതരണം ചെയ്യും. 

പഴയ ലക്കിടി ജി.എസ്.ബി സ്കൂളിൽ അധ്യാപികയാണ് ശ്രീജ പള്ളം. 2022ൽ കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവാണ്. 2023ൽ ചിത്രരചനയിൽ വര പത്മിനി അവാർഡും ലഭിച്ചിരുന്നു. ഇന്ത്യക്കകത്തും പുറത്തും ധാരാളം എക്സിബിഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 

ചിത്രകലയോടനുബന്ധിച്ച് നാല് നാഷണൽ ക്യാമ്പുകളിലും 29 സംസ്ഥാന ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രകല എക്സിബിഷൻ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം