എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന എം.ടി വേണുവിന്‍റെ അനുസ്മരണത്തിൻ്റെ ഭാഗമായി പാലക്കാട്, മലപ്പുറം ജില്ലകളിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരം. കഥയ്ക്കും, കവിതയ്ക്കും പ്രത്യേക വിഷയം ഇല്ല. 'സാമൂഹിക മുന്നേറ്റത്തിൽ പ്രാദേശിക പത്രപ്രവർത്തകർക്കുള്ള പങ്ക് ' എന്നതാണ് ഉപന്യാസ വിഷയം.
രചനകള്‍ ഒക്ടോബര്‍ 10ന് മുമ്പ് ലഭിക്കണം. ഒക്ടോബര്‍ 26ന് എടപ്പാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വിശദ വിവരങ്ങള്‍ക്ക് 82817 15352 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Tags
പ്രാദേശികം
