പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ.

കൊല്ലം പുന്നല പിറവന്തൂർ കരവൂർ സ്വദേശി ബി.ബിബിൻ (22) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിയായ 14കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചതിന് തേഞ്ഞിപ്പലത്തും ബിബിനെതിരെ കേസുണ്ട്. 

സ്നാപ് ചാറ്റ് വഴി പരിചയം സ്ഥാപിച്ചാണ് പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്. പിന്നീട് ഈ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. പെൺകുട്ടിയും ഇയാളും ഒരിക്കലും നേരിൽ പോലും കണ്ടിരുന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് എറണാകുളത്തു നിന്ന് പ്രതിയെ പിടികൂടിയത്. 

ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിബിൻ കോസ്മെറ്റിക് സയൻസിൽ ബിരുദ വിദ്യാർത്ഥിയാണ്. നേരത്തേ തേഞ്ഞിപ്പലത്ത് സമാനമായ മറ്റൊരു കേസിലും ബിബിൻ അറസ്റ്റിലായിരുന്നു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

പാലക്കാട് എ.എസ്.പി രാജേഷ് കുമാർ, സൗത്ത് സി.ഐ വിപിൻ കുമാർ, എസ്.ഐമാരായ വി. ഹേമലത, എം.സുനിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം