ഒറ്റപ്പാലം വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഒറ്റപ്പാലം പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് ബി.നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു.
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, ഒറ്റപ്പാലം ജനമൈത്രി ബീറ്റ് ഓഫീസർ ഡി.കിരൺ, കെ.അജിത് തമ്പാൻ, എസ്.അഖില, വി.വിദ്യ, പി.ഹർഷ, കെ.ജിഷ്ണ എന്നിവർ സംസാരിച്ചു.
കുടുംബത്തിൻ്റെ കെട്ടുറപ്പ് സംരക്ഷണം, ലഹരിക്കെതിരെയുള്ള പോരാട്ടത്തിലെ പങ്കാളിത്തം, സൈബർ സുരക്ഷ തുടങ്ങിയവയെക്കുറിച്ചാണ് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തിയത്.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ആനിമേഷൻ വീഡിയോകൾ, റോബോട്ടിക്സ് എന്നിവയും അവതരിപ്പിച്ചു.
Tags
Education
