കൊടുമുണ്ട പ്രീമിയർ ലീഗ്: ടീം കിസാമിക്കോസ് ജേതാക്കൾ

ഒരു മാസമായി നടന്നുവരുന്ന കൊടുമുണ്ട പ്രീമിയർ ലീഗ് ഫുട്‍ബോൾ മേള സമാപിച്ചു. ടീം അൽ ശബാബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ടീം കിസാമിക്കോസ് ലീഗ് ചാമ്പ്യന്മാരായി. ആൻഫീൽഡ് എഫ്‌.സിയാണ് സെക്കൻഡ് റണ്ണറപ്പ്. 

സമാപന ചടങ്ങിൽ എം.റാഷിദ് അധ്യക്ഷനായി. പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ഉദ്‌ഘാടനം നിർവഹിച്ചു. പട്ടാമ്പി എസ്.ഐ എസ്.ഹരിദേവ് സമ്മാനദാനം നിർവഹിച്ചു. 

പത്താം സീസൺ സന്ദേശമായി താരങ്ങളും കാണികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജപ്പാൻ കരാട്ടെ ഷോട്ടോ ഫെഡറേഷൻ ഷോട്ടോ ജുക്കു ഇന്ത്യ മാസ്റ്റർ എം.പി അബൂബക്കറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കരാട്ടെ പ്രദർശനം അരങ്ങേറി. 

സംസ്ഥാന വോക്കോ കിക്ക് ബോക്സിങ്ങിൽ രണ്ടാം സ്ഥാനം നേടിയ എ.പി അൻഷിപ്, ദേശീയ തലത്തിൽ അബാക്കസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ എം.ഫാത്തിമ ഷിഫ, എം.ഫാത്തിമ സൻഹ എന്നിവരെയും കൊടുമുണ്ടയിലെ പഴയകാല ഫുട്‍ബോൾ താരങ്ങളെയും ആദരിച്ചു. വി.പി സ്വാലിഹ് സ്വാഗതവും വി.ടി സഹദ് കുട്ടി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം