നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്.

തിരുവനന്തപുരം- കൊല്ലം ജില്ലാതിർത്തിയിൽ തട്ടത്തുമല വട്ടപ്പാറയിലാണ്  സ്‌കൂൾ ബസ് മറിഞ്ഞത്. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിലെ ബസ്സാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഇരുപതോളം കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിയന്ത്രണം വിട്ട ബസ് റോഡരികിലെ റബർ തോട്ടത്തിലേക്കാണ് മറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം