ചാലിശ്ശേരി പെരുമണ്ണൂർ വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
പഴയിടത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
ഗോപിക നൃത്തം, ഉറിയടി മത്സരം എന്നിവയും ബ്രഹ്മകുമാരീസിന്റെ ഭക്തി പ്രഭാഷണവും പ്രസാദ വിതരണവും ഉണ്ടായി. പെരുമണ്ണൂർ പി.എഫ്.എ ക്ലബ്ബിന്റെയും പ്രണവം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ മധുര പലഹാര വിതരണവും നടന്നു.
Tags
പ്രാദേശികം
