പ്രചാരണ ജാഥ 17ന്

സെപ്തംബർ 25, 26, 27തീയതികളിൽ പാലക്കാട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം നടത്തുന്ന വാഹന ജാഥയ്ക്ക് പട്ടാമ്പിയിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു.

പാലക്കാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥ സപ്തംബർ 17ന് ബുധനാഴ്ച പട്ടാമ്പി മുനിസിപ്പാലിറ്റി മേഖലയിൽ പര്യടനം നടത്തും. രാവിലെ 11ന് മേലെ പട്ടാമ്പി, 1.30ന് ശങ്കരമംഗലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും.  സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ ശങ്കരമംഗലം മേഖലാ മുസ്ലിം ലീഗ് യോഗം പരിപാടികൾ തയ്യാറാക്കി.

സി.എ സാജിത്, കെ.ടി കുഞ്ഞുമുഹമ്മദ്, കെ.പി.എ റസാക്ക്,  കെ.എം.എ ജലീൽ,  അനസ് കൊടലൂർ,  ഹംസ ചോലക്കൽ, യു.കെ അക്ബർ,  അൻവർ കല്ലുപറമ്പിൽ, ഷാഹുൽ കോട്ടപ്പടി  തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം