മുത്തച്ഛനെ കൊന്ന യുവാവ് പിടിയിൽ

തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ മുത്തച്ഛനെ യുവാവ് കുത്തിക്കൊന്നു.  ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയാണ് കൊല്ലപ്പെട്ടത്. 

കൊച്ചുമകൻ സന്ദീപി (28) നെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം.  കുടുംബ തർക്കമാണ് കാരണം.  ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. 

ഞായറാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ സന്ദീപ് മുത്തച്ഛനുമായി വഴക്കുണ്ടാക്കി. തുടർന്നാണ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയത്. 

സന്ദീപ് മറ്റുചില കേസുകളിലും പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട രാജേന്ദ്രൻ കാണിയുടെ മൃതദേഹം പാലോട് ആശുപത്രി മോർച്ചറിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം