പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റീഡിങ് തിയേറ്റർ പരിശീലനം മൂന്ന് മേഖലകളിലായി നടന്നു. കൂറ്റനാട് മേഖല പരിശീലനം നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് സെക്രട്ടറി ഒ. രാജൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ടി. സത്യനാഥൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ വി.എം രാജീവ്, പി.അജേഷ്, താലൂക്ക് എക്സിക്യൂട്ടീവ് അംഗം സി.സ്മൃതി എന്നിവർ സംസാരിച്ചു. ജില്ലാ പരിശീലകരായ എ. രഘുനാഥൻ, സതീശൻ മൊറാഴ, സുധി പൊന്നങ്കാവിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പട്ടാമ്പി മേഖല പരിശീലനം കൊപ്പം അഭയം പള്ളം സ്മാരക വായനശാലയിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ ഉദ്ഘാടനം ചെയ്തു. അഭയം ഡയറക്ടർ പി. കൃഷ്ണൻ അധ്യക്ഷനായി. റീഡിംഗ് തിയ്യേറ്റർ സംസ്ഥാന പരിശീലകൻ കെ.എം.വാസുദേവൻ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം രാജൻ മാടയിൽ, ജില്ലാ ലൈബ്രറി കൗൺസിലംഗം പി. അജേഷ്പി, പരമേശ്വരൻ, എം.കെ കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി. പി.മുഹമ്മദ് നിയാസ് വി.മുരളീധരൻ, എ.എസ് വിജയൻ എന്നിവർ സംസാരിച്ചു.
തൃത്താല മേഖലാ പരിശീലനം പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറിയിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് സെക്രട്ടറി ഒ.രാജൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.എം രാജീവ് ജില്ലാ പരിശീലകരായ എ.രഘുനാഥൻ, സതീശൻ മൊറാഴ, സുധി പൊന്നങ്കാവിൽ എന്നിവർ നേതൃത്വം നൽകി. മൊഹമദുണ്ണി മാസ്റ്റർ, പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.
