നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറത്ത് റെയിൽവെ ഓവർ ബ്രിഡ്ജിന് മുകളിൽ  നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്.

കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാതയിൽ ഇന്ന് (വെള്ളി ) രാവിലെയാണ് അപകടം.  ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.  രണ്ട് കാറുകൾ, മിനി ലോറി, ബൈക്ക് എന്നിവയിലാണ് ലോറി ഇടിച്ചു കയറിയത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 

അപകടത്തിൽ പരിക്കേറ്റ പതിനഞ്ചോളം പേരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം