ഇന്ന് രാവിലെ എട്ടരയോടെ കുന്നംകുളം പാറേമ്പാടത്താണ് സംഭവം. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോയിരുന്ന ബ്ലൂ ഡയമണ്ട് ബസിൽ നിന്നാണ് പുക ഉയർന്നത്. ഡീസൽ പൈപ്പ് പൊട്ടിയതാണ് കാരണം.
ബസ്സിൻ്റെ അകത്തും പുറത്തും പുകപടലം പരന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ഇതിനിടയിൽ ഒരു യാത്രക്കാരൻ ഗ്ലാസുപൊളിച്ച് പുറത്തുചാടി.
ഉടനെ ബസ് നിർത്തി. കുന്നംകുളം ഫയർ യൂനിറ്റും പോലീസും കുതിച്ചെത്തി രക്ഷാ പ്രവർത്തനം നടത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ഈ റൂട്ടിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.
Tags
Accident
