സ്പോർട്സ് കിറ്റ്, സ്ട്രീം മോഡ്യൂൾ എന്നിവ വിതരണം ചെയ്തു.

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് 2024-25 പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനുവേണ്ടി ആവിഷ്കരിച്ച കളിയങ്കണം പദ്ധതി പ്രകാരം പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള സ്പോർട്സ് കിറ്റും യു.പി വിദ്യാലയങ്ങൾക്കുള്ള സ്ട്രീം മോഡ്യൂളും വിതരണം ചെയ്തു. 

തൃത്താല ബി.ആർ.സിയുടെ നേതൃത്വത്തിൽ ആണ് വിതരണം നടന്നത്. ബി.പി.സി പി.ദേവരാജ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം വി.പി ഷാനിബ സ്പോർട്സ് കിറ്റും, വാർഡ് മെമ്പർ എം.ഗോപിനാഥൻ സ്ട്രീം മോഡ്യൂളും വിതരണം ചെയ്തു.  തൃത്താല എ.ഇ.ഒ കെ.പ്രസാദ് മുഖ്യാതിഥി ആയിരുന്നു.

ജി.എം.എൽ.പി.എസ് പ്രധാനധ്യാപിക ലക്ഷ്മി ഭായ്, ട്രെയിനർ വി.പി ശ്രീജിത്, ക്ലസ്റ്റർ കോ-ഓഡിനേറ്റർ പ്രജിഷ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം