ആർദ്രകേരളം പുരസ്കാരം പ്രഖ്യാപിച്ചു: വെള്ളിനേഴിക്ക് ഒന്നാം സ്ഥാനം

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു. 

പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ഗുരുവായൂർ മുനിസിപ്പാലിറ്റി, തിരുവനന്തപുരം കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് പുരസ്ക‌ാരങ്ങൾ പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്ത്, കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ മുനിസിപ്പാലിറ്റി, കൊല്ലം കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങൾ രണ്ടാം സ്ഥാനവും, വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്ഥാപനങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2023-24 സാമ്പത്തിക വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1692.95 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ്റെ സഹായത്തോടെയാണ് പുരസ്ക‌ാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം