പാലക്കാട് ചിറ്റൂർ പുതുനഗരം സ്വദേശി എസ്.ബർഷത്തി (29) നെയാണ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തവനൂർ സെൻട്രൽ ജയിൽ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറാണ്. ജയിലിന് സമീപത്തുള്ള വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. ഏഴുമാസം മുമ്പാണ് ബർഷത്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറിയെത്തിയത്.
ജീവനൊടുക്കാൻ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് ഇൻക്വിസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിട്ടു.
Tags
ചരമം
