സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിനടുത്താണ് അപകടം. കായലം സ്വദേശി സലീമാണ് മരിച്ചത്.

മാവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിനിടയാക്കിയത്. മുന്നിലുള്ള ബസ്സിനെ മറികടക്കുന്നതിനായി അമിത വേഗതയില്‍ ഓടുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.  

എതിര്‍വശത്തു കൂടി മറ്റൊരു വാഹനം വന്നതോടെ അതിനെ  ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചു. റോഡ് സൈഡിലേക്ക് തിരിച്ച സമയത്ത് സലീമിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതോടെ സലീം ബസ്സിന് അടിയില്‍പ്പെട്ടു. സലീം തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം