ബൈക്കിലെ ഇന്ധനം തീർന്നു; മാരക മയക്കുമരുന്നുമായി യുവാവ് പോലീസിൻ്റെ പിടിയിൽ വീണു!

മാരക മയക്കു മരുന്നുമായി കുതിച്ചു പാഞ്ഞ യുവാവിന് സ്വന്തം ബൈക്ക് തന്നെ പണി കൊടുത്തു. യുവാവ് പോലീസിൻ്റെ പിടിയിലായി.  കോട്ടയം സ്വദേശി മനു എസ് നായരാണ് പാലക്കാട് പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 150 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 

സിനിമാ കഥയെ വെല്ലുന്ന തരത്തിലാണ് പൊലീസ് യുവാവിനെ പിന്തുടർന്നത്. കോയമ്പത്തൂരിൽ നിന്ന് എടപ്പാളിലേക്കാണ് മാരക മയക്കുമരുന്നുമായി യുവാവ് കുതിച്ചു പാഞ്ഞത്. ഇയാളുടെ പക്കൽ എം.ഡി.എം.എ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം വാളയാർ മുതൽ ഇയാളെ പിന്തുടർന്നു. പിറകെ പോലീസ് ഉണ്ടെന്ന് മനസ്സിലായതോടെ ബൈക്കിന് വേഗത കൂട്ടി. എന്നാൽ കരിമ്പയിലെത്തിയപ്പോഴേക്കും ബൈക്കിന്‍റെ പെട്രോള്‍ തീർന്ന് വഴിയിൽ നിന്നു.

രക്ഷപ്പെടാൻ ഒരു വഴിയും തെളിഞ്ഞില്ല. സ്വന്തം ബൈക്ക് തന്നെ യുവാവിന് പണി കൊടുത്തു. പിന്തുടർന്ന് എത്തിയ പൊലീസ് യുവാവിനെ പിടികൂടി. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ കൊണ്ടുവന്നത്.  എടപ്പാളിലേക്കാണ്  കൊണ്ടു പോയിരുന്നതെന്നും യുവാവ് വെളിപ്പെടുത്തി. മറ്റു കണ്ണികളുണ്ടോ എന്നറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.



.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം