കോതച്ചിറ ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം പ്രശസ്ത നർത്തകി കലാമണ്ഡലം ഹൈമവതി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, നെല്ലുവായ് ധന്വന്തരി ആയുർവേദ ഭവൻ എം.ഡി. ഡോ.സി.എം.ശ്രീകൃഷ്ണൻ, ക്ഷേത്രം സെക്രട്ടറി വി.സന്തോഷ്, സി.എം വേണുഗോപാൽ, ഒ.വാസുദേവൻ, പി.കെ.പങ്കജം, ഉഷാ മോഹൻ, കുമാരി ശ്രേയ എന്നിവർ സംസാരിച്ചു.
ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി പൂക്കളം, കൃഷ്ണ പൂക്കളം എന്നിവ തയ്യാറാക്കിയ ശശി കോതച്ചിറ, തുളസീ കരിമ്പനക്കൽ എന്നിവരെ ആദരിച്ചു. തുടർന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യനും, കലാമണ്ഡലം ഹൈമവതിയും ചേർന്ന് പുരാണ കഥാപാത്രമായ 'രേണുക' സംഗീത നൃത്തസമന്വയം അവതരിപ്പിച്ചു.
മൂഴിക്കുളം ഹരികൃഷ്ണൻ, കലാമണ്ഡലം നിതിൻ കൃഷ്ണ, കലാമണ്ഡലം രൂപേഷ് എന്നിവർ പക്കമേളം ഒരുക്കി.
Tags
ഉത്സവം
