പ്രൊജക്റ്റ് ലോഞ്ചിങും തറക്കല്ലിടൽ കർമ്മവും ഒക്ടോബർ രണ്ടിന്.
അന്താരാഷ്ട്ര നിലവാരവും ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബുകളുടെ മേൽനോട്ടവുമുള്ള കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്‌സ് ഇൻ്റഗ്രേറ്റഡ് കാമ്പസ് തൃത്താലയിൽ ഒരുങ്ങുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ സംഗമ പ്രദേശമായ തണ്ണീർക്കോട് അയിലക്കുന്നിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
പ്രകൃതി മനോഹരമായ ടേബിൾ ടോപ്പ് ലാൻഡ് സ്കേപ്പിൽ പത്ത് ഏക്കർ വിസ്‌തൃതിയിൽ രൂപകൽപന ചെയ്യുന്ന ഇൻ്റർനാഷണൽ കാമ്പസാണ് ലക്ഷ്യമെന്ന് സ്കൂൾ ഭാരവാഹികൾ കൂറ്റനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യു.എൻ ഡെസിഗ്നേറ്റഡ് ഇൻ്റർനാഷണൽ സ്‌കൂൾ, ഫിഫ സ്റ്റാൻഡേർഡ് ഫുട്ബോൾ ഗ്രൗണ്ട്, സ്പോർട്‌സ് അക്കാദമി, എ.ഐ. ഇന്നോവേഷൻ ലാബ് ഫിനിഷിങ് സ്കൂൾ, 400 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവ ഉൾകൊള്ളുന്ന ഒന്നര ലക്ഷം സ്ക‌്വയർ ഫീറ്റ് പ്രൊജക്റ്റാണ് പദ്ധതിയിടുന്നത്.
ബ്രിട്ടീഷ് വിദ്യാഭ്യാസ മാത്യകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്രാദേശിക സംസ്‌കാരവും ആഗോള മാനദണ്ഡങ്ങളും സമന്വയിപ്പിക്കുന്ന ഈ സ്ഥാപനം, വിദ്യാർത്ഥികളെ ആഗോള പൗരന്മാരായി വളർത്തുകയാണ് ലക്ഷ്യം.
നാഷണൽ എജുക്കേഷൻ പോളിസിയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഡോ.ഷക്കീല ടി. ഷംസുവിന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ അക്കാദമിക വിഭാഗം പ്രവർത്തിക്കുക. കുട്ടികളിൽ സംസ്‌കാരവും ഡിസിപ്ലിനും രൂപപ്പെടുത്താൻ മോറൽ സ്‌കൂൾ വിഭാഗവും പ്രവർത്തിക്കും.
റസിഡൻഷ്യൽ സ്‌കൂൾ, ബിസിനസ് സ്‌കൂൾ, സയൻസ് സ്‌കൂൾ, എ.ഐ ഡിജിറ്റൽ സ്‌കൂൾ, വേൾഡ് സ്‌പീക്ക് അക്കാദമി, ലീഡർഷിപ്പ് സ്‌കൂൾ എന്നിവയും പ്രൊജക്റ്റിൻ്റെ ഭാഗമായി നിർമ്മിക്കും.
അടുത്ത അധ്യയന വർഷം ഇൻ്റർനാഷണൽ സ്‌കൂൾ, സ്പോർട്‌സ് അക്കാദമി, ഫിനിഷിങ് സ്‌കൂൾ എന്നിവ ആരംഭിക്കും. ദക്ഷിണേന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിലെ സുപ്രധാനമായ ചുവടുവെയ്പ്പാണിത്. അഡ്മിഷൻ പ്രൊസസ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ രണ്ട് വ്യാഴാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന പ്രൊജക്റ്റ് ലോഞ്ചിങ്, തറക്കല്ലിടൽ കർമ്മത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സ്പോർട്‌സ്, വഖ്ഫ് മന്ത്രി വി.അബ്ദുറഹ്‌മാൻ, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കും. ഡോ. ഷക്കീല ടി.ഷംസു അടക്കമുള്ള വിദ്യാഭ്യാസ, രാഷ്ട്രീയ, മത രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തണ്ണീർക്കോട്- തലക്കശ്ശേരി റോഡിൽ അയിലക്കുന്നിലെ പ്രൊജക്റ്റ് സൈറ്റിലാണ് ചടങ്ങുകൾ നടക്കുകയെന്ന് എഡിൻവുഡ് ഇൻ്റർനാഷണൽ സ്കൂൾ എം.ഡി ഇ.വി അബ്ദുറഹ്മാൻ, വർക്കിങ്ങ് ചെയർമാൻ കെ.ടി അഹമ്മദ് ബാവ, വൈസ് ചെയർമാൻ സി.വി ഉമ്മർ, അക്കാദമിക് ഡയറക്ടർ അബ്ദുൽ റസാഖ്, ഡയറക്ടർമാരായ താരിഖ് ഹസ്സൻ, യു.ജംഷീർ, ഷെരീഫ് കമാൽ എന്നിവർ അറിയിച്ചു.
വീഡിയോ റിപ്പോർട്ട്:
https://youtu.be/8aWRPmO4Bg4?si=tb9CHvaF91XoSvLW

സൂപ്പർ റിപ്പോര്ട്ട്
മറുപടിഇല്ലാതാക്കൂ