സൗപർണ്ണിക പുരാഘോഷ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

ചാലിശ്ശേരി കവുക്കോട് തെക്കേക്കര സൗപർണ്ണിക പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. 

പൂരാഘോഷ കമ്മിറ്റി സെക്രട്ടറി രാജേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സണുമായ നിഷ അജിത്കുമാർ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ എ.വിജയൻ, വടക്കാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടറും കവുക്കോട് സ്വദേശിയുമായ ജ്യോതി പ്രകാശ്, സദാനന്ദൻ എന്നിവർ സംസാരിച്ചു. 

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ.ഉണ്ണികൃഷ്ണൻ, ശിവരാമൻ കൊല്ലഴി എന്നിവരെ ആദരിച്ചു. വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.

പൂരാഘോഷ കമ്മിറ്റി ട്രഷറർ ജിതേഷ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ധനേഷ് പാലക്കാട്ടിരി നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം