യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരിയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരണപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ ബോധമില്ലാതെ കിടക്കുന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ശ്രുതിമോളെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എസ്.സി കോഡിനേറ്ററാണ് ശ്രുതിമോൾ.  പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം