ക്ലോറിനേഷൻ നടത്തി.




ജലജന്യ രോഗങ്ങള്‍ക്കെതിരെ സമൂഹം  ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എം.ബി രാജേഷ്. അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ജലമാണ് ജീവന്‍ പദ്ധതിയുടെ ക്ലോറിനേഷന്‍ ആറങ്ങോട്ടുകരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഹരിത കേരള മിഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിത ജല ലഭ്യതയും ജല ജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെ കിണറുകളും കുടിവെള്ള സംഭരണികളും ആദ്യ ഘട്ടത്തില്‍ പൂര്‍ണ്ണമായി ശുചീകരിക്കും.

തിരുമിറ്റക്കോട് പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ സംഘടിപ്പിച്ച ക്ലോറിനേഷന്‍ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോമോഹൻ, വാർഡ് മെമ്പർ ഗ്രീഷ്മ അനിൽ കുമാർ, ഹരിത കേരള മിഷന്‍ ജില്ലാ കോ- ഓർഡിനേറ്റര്‍ പി.സൈതലവി, ഹരിത കേരള മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ നീരജ രാമദാസ്, ജന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം