ഓങ്ങല്ലൂർ ജീവനം ചാരിറ്റബിൾ സൊസൈറ്റി കിടപ്പു രോഗികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കഴിഞ്ഞ എട്ട് വർഷത്തോളമായി ഓങ്ങല്ലൂരിൽ സാന്ത്വന പരിചരണ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ജീവനം, കിടപ്പു രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സാ സഹായങ്ങൾ, ഭക്ഷണ കിറ്റുകൾ ഉൾപ്പടെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടത്തി പോന്നിട്ടുള്ളത്.
ഈ വർഷത്തെ ഓണത്തോടനുബന്ധിച്ചു പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കുള്ള ഭക്ഷണ കിറ്റ് ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി ഗോപാലകൃഷ്ണൻ പാലിയേറ്റീവ് സിസ്റ്റർ ശ്രീജക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻ പുഷ്പലത, മെമ്പർ മാലതി, ജീവനം പ്രവർത്തകരായ സത്യനാഥൻ, ടി.വി ഗിരീഷ്, പി.പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
