അങ്കണവാടി കലോത്സവം



തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റിൻ്റെ ഭാഗമായി 'കുസൃതി' അങ്കണവാടി കലോൽസവം നടത്തി. മന്ത്രി എം.ബി രാജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷയായി. 

ഓണം ഫെസ്റ്റിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കലോത്സവം സംഘടിപ്പിച്ചിരുന്നു. കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ, ബ്ലോക്കംഗങ്ങളായ എ.കൃഷ്ണകുമാർ, പി.വി പ്രിയ, മാളിയേക്കൽ ബാവ, സെക്രട്ടറി കെ.കെ ചന്ദ്രദാസ്, സി.ഡി.പി.ഒ, സി.ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർ വൈസർ പി.രാധിക എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം