ഭക്ഷ്യസുരക്ഷാ വകുപ്പ് 80 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഓണത്തിന് മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധന പുരോഗമിക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും തടയുന്നത് ലക്ഷ്യമിട്ടുമാണ് നടപടി.
വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക് പോസ്റ്റുകളിലും പാലക്കാട്, പട്ടാമ്പി സർക്കിളുകൾക്ക് കീഴിൽ സിവിൽ സപ്ലൈസ് വകുപ്പുമായും സഹകരിച്ച് ആറ് സ്‌ക്വാഡുകളായി 80 കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ഒരു സ്ഥാപനത്തിന് തിരുത്തൽ നോട്ടീസ് നൽകി. ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനയിൽ 86 ക്ഷീര സാമ്പിളുകൾ ലാബിലേക്ക് പരിശോധനക്ക് അയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.
