തൃത്താല ബ്ലോക്ക് പഞ്ചായത്ത് വനിതകളെ ആദരിച്ചു.



തൃത്താല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഓണം ഫെസ്റ്റിൻ്റെ  ഭാഗമായി വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം നേടിയ 35 വനിതകളെ മൊമൻ്റൊ നൽകി ആദരിച്ചു. പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

അഞ്ച് ദിവസമായി തുടരുന്ന ഓണം ഫെസ്റ്റിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് പ്രവർത്തകർക്കായി ചവിട്ട് കളി, സംഘഗാനം, ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി തിരുവാതിരക്കളി എന്നിവയിൽ മൽസരം നടന്നു. കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന സ്റ്റാളുകൾ മേളയുടെ മാറ്റ് കൂട്ടുന്നു.

നാഗലശേരി പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ, തിരുമിറ്റക്കോട് പ്രസിഡൻ്റ് ടി.സുഹ്റ, ബ്ലോക്കംഗം മാളിയേക്കൽ ബാവ, സി.ഡി.പി.ഒ  സി.ബിന്ദു, എ.ഇ.ഒ കെ.പ്രസാദ്, ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം